മാതൃഭാഷ മഹാമഹം
ലോകമാതൃഭാഷാദിനത്തോടനുബന്ധിച്ച് കാവനാട് സ്കൂളില്‍ മലയാളഭാഷാചരണവും,കവിയരങ്ങും നടത്തികവിയരങ്ങ് പ്രശസ്ത കവി ബാബു പാക്കനാര്‍ ഉദ്ഘാടനം ചെയ്തു.
കവിയും വാഗ്മിയുമായ ശ്രീ.സുരേഷ് വാക്കനാടന്‍ കവിതയും, നാടന്‍പാട്ടുകളും ആലപിച്ചു.
തുടര്‍ന്ന് കവികള്‍ കുട്ടികളുമായി സംവദിച്ചു.നാടന്‍ ശീലുകളും,കടംകഥകളുമായി കുട്ടികള്‍ വിശപ്പും ദാഹവും മറന്നു മലയാളഭാഷയുടെ മാധുര്യം വേണ്ടുവോളം നുകര്‍ന്നു.കടംകഥകള്‍ക്ക് ഉത്തരം പറഞ്ഞും,പുതിയ കടംകഥകള്‍ കണ്ടെത്തിയും നാടന്‍ പാട്ടുകള്‍ രചിച്ചും പാടിയും ഉള്ള ബാബു സാറിന്റെ അവതരണം കുട്ടികള്‍ക്ക് ഒരു നവ്യമായ അനുഭവമായി. തുടര്‍ന്ന് നടന്ന കഥാകവിതാ ശില്‍പശാലയില്‍ എല്ലാ കുട്ടികളും കഥകളും കവിതകളും അവതരിപ്പിച്ചു. സാഹിത്യക്വിസ്സില്‍ വിജയികളായവര്‍ക്ക് കവി സമ്മാനവിതരണം നടത്തി.
നാടന്‍ പാട്ടിന്റെശീലുമായി.......കവി ബാബു പാക്കനാര്‍ |
മനസ്സിന്റെ വിങ്ങലാണ് കവിത................കവി.സുരേഷ് വാക്കനാടന്‍ |
കുമാരി. സ്നേഹ നാടന്‍ പാട്ട് അവതരിപ്പിക്കുന്നു |
കഥകളിവിടെയുണ്ട്............. സംവാദം |
മാതൃഭൂമി റിപ്പോര്‍ട്ട് |
No comments:
Post a Comment